ADVERTISEMENT

ചെന്നൈ ∙ പുതുച്ചേരി മുതിയാൽപേട്ട് മേഖലയിൽ വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി. സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്.

വീട്ടിൽ വിശേഷങ്ങൾ നടന്നാലും അനിഷ്ട സംഭവങ്ങൾ നടന്നാലും 10000 രൂപ നൽകുമെന്നും ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകുമെന്നും ഇതിനായി ഫോൺ നമ്പർ നൽകാനും ഇവർ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് വീട്ടമ്മമാർ ഫോൺ നമ്പർ നൽകി.

ഇതിനു പിന്നാലെ, ഈ നമ്പറുകൾ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചെന്നാണു പരാതി. നമ്പർ നൽകിയ വീട്ടമ്മമാർക്കെല്ലാം ‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേർത്തിരിക്കുന്നു’ എന്ന എസ്എംഎസും ലഭിച്ചു. ഇതിനെതിരെ പ്രദേശത്തു പ്രതിഷേധവുമുണ്ടായി.

English Summary:

Housewives Duped into BJP Membership with False Promise of ₹10,000 Aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com