ADVERTISEMENT

വണ്ടിത്താവളം (പാലക്കാട്)∙ നിയന്ത്രണം വിട്ട ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമാട്ടി ചെറിയ കല്യാണ പേട്ട സ്വദേശി ഗോപിനാഥൻ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വിളയോടി സദ്ഗുരു യോഗാ ആശ്രമത്തിനു സമീപത്തായിരുന്നു അപകടം.

ചിറ്റൂരിലെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വിളയോടിയിൽ, റോഡിലേക്ക് വളർന്നുനിന്ന ചെടികളുടെ വള്ളിയിൽ പെട്ട് ബൈക്കിന്റെ നിയന്ത്രണം വിട്ടു. മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലോറി തലയിലൂടെ കയറി ഇറങ്ങിയ ഗോപിനാഥൻ, സംഭവ സ്ഥലത്തുതന്നെ മരിച്ചു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

English Summary:

Roadside Bushes Cause Deadly Bike Accident in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com