ADVERTISEMENT

ബുദ്ഗാം∙ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. 

തിരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച 35 ബിഎസ്എഫ് ജവാന്മാരായിരുന്നു ബസിലുണ്ടായിരുന്നത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയിൽ നിന്ന് 40 അടിയിലേക്ക് മറിഞ്ഞാണ് അപകടം. 

സെൻട്രൽ കശ്മീരിലെ ബ്രെൽ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടം. പരുക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

English Summary:

3 BSF Personnel Killed in Budgam Bus Acciden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com