ADVERTISEMENT

മുംബൈ ∙ വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

പോളണ്ടിൽ എംബിബിഎസ് പഠനം നടത്താൻ ആഗ്രഹിക്കുന്ന ഘാട്കോപ്പർ നിവാസിയായ വിദ്യാർഥി മുൻപ് വീസയ്ക്ക് അപേക്ഷിച്ചിരുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് പോളണ്ടിലെ സർവകലാശാല അധികൃതരുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെയാണ് ഇ–മെയിൽ ഹാക്ക് ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary:

Mumbai Student's Email ID Hacked to Send Abusive Messages to Poland Consulate General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com