ADVERTISEMENT

തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്സനാകും. ഓണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ.വി. വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. സർക്കാർ വരുമാനം കിട്ടുന്ന പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വിരമിക്കുന്നതിനു മുന്നേ വേണു പറഞ്ഞിരുന്നു. 

സെപ്റ്റംബർ 21നാണ് വേണുവിന്റെ നിയമനം നടന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷനും കേരള സർക്കാരും  തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. വേണു ആദ്യ പതിപ്പ് മുതൽ കൊച്ചി-മുസിരിസ് ബിനാലെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്നുള്ള പതിപ്പുകളിലും ബിനാലെ ഫൗണ്ടേഷന് അദ്ദേഹം മാർഗനിർദേശങ്ങൾ നൽകിയിരുന്നു.

English Summary:

Former Chief Secretary V. Venu appointed as Chairperson of Kochi Biennale Foundation; Appointment on honorary basis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com