ഷുഹൈബ് കേസിൽ സിബിഐ അന്വേഷണം ഇല്ല; മാതാപിതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംഭവം നടന്ന് 5 വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി. അതേസമയം, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതി ഫയല്‍ ചെയ്തു.
അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ചൂണ്ടികാട്ടി. വിചാരണ വേളയില്‍ ആരുടെയെങ്കിലും പങ്കുതെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.