ADVERTISEMENT

മുംബൈ ∙ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വഖഫ് ബോർഡ് സംരക്ഷിക്കാനോ വികസിപ്പിക്കാനോ കാര്യക്ഷമത ഉറപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘‘ഒരു സ്ഥലം പ്രാർഥനയ്ക്കു വേണ്ടിയോ അനാഥാലയ നടത്തിപ്പിനോ ശ്മശാന ഭൂമി ഒരുക്കാനോ വ്യക്തി വിട്ടുകൊടുത്താൽ, 1995ലെ നിയമപ്രകാരം വഖഫ് സ്വത്തായി പരിഗണിക്കപ്പെടും. ഈ നിയമം പൊളിച്ചെഴുതാനാണു സർക്കാർ ശ്രമിക്കുന്നത്. വഖഫ് ചെയ്യപ്പെടാത്ത, എന്നാൽ പതിറ്റാണ്ടുകളായി വഖഫ് സ്വത്തായി കണക്കാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഭൂമിയും സ്വത്തുവകകളും വഖഫ് ബോർഡുകൾക്കു കീഴിലുണ്ട്. ഇവയുടെ മേൽ വഖഫ് ബോർ‍‍‍ഡുകൾക്കുള്ള എല്ലാ അധികാരങ്ങളും പുതിയ വഖഫ് ഭേദഗതിയോടെ ഇല്ലാതാകും. സർക്കാരുകൾക്ക് ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്താൻ സാഹചര്യമൊരുക്കും’’– ഉവൈസി പറഞ്ഞു.

‘ആരാധന അനുഷ്ഠിക്കുന്ന മുസ്‌ലിം’ എന്ന പ്രയോഗത്തെയും അദ്ദേഹം ചോദ്യം ചെയ്തു. “5 വർഷമെങ്കിലും ആരാധന അനുഷ്ഠിക്കുന്ന, മുസ്‌ലിമായി ജീവിക്കുന്ന ഒരാൾക്കു വഖഫ് ബോർഡിലേക്ക് സംഭാവന ചെയ്യാം എന്നു ഭേദഗതി ചെയ്ത കരടിൽ പറയുന്നുണ്ട്. 5 നേരം പ്രാർഥന നിർവഹിക്കുകയും താടിവളർത്തി തൊപ്പിധരിച്ച് ജീവിക്കുകയും ചെയ്യുന്നയാളെയാണോ ഉദ്ദേശിക്കുന്നത്, അതോ മുസ്‌ലിം ഇതര പങ്കാളി ഇല്ലാത്തയാൾ എന്നാണോ? ഒരു വ്യക്തി ആരാധന നിർവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് സർക്കാർ എങ്ങനെയാണ് കണക്കാക്കുക’’– അദ്ദേഹം ചോദിച്ചു.

English Summary:

Owaisi: Waqf Board Amendment Bill a Government Land Grab Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com