ADVERTISEMENT

മുംബൈ∙ മാനനഷ്ടക്കേസിൽ ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ജാമ്യം. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ കേസിലാണ് മസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. മേധാ സോമയ്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ‘യുവക് പ്രതിഷ്ഠാൻ’ ശുചിമുറി നിർമാണത്തിലൂടെ 100 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു റാവുത്തിന്റെ ആരോപണം. ഇതിനെതിരെയാണ് മേധാ സോമയ്യ കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്തത്.

25,000 രൂപ പിഴയും സഞ്ജയ് റാവുത്തിനു മേല്‍ ചുമത്തിയിട്ടുണ്ട്. തനിക്കും ഭർത്താവിനുമെതിരെ അടിസ്ഥാനമില്ലാത്തതും മാനഹാനിക്ക് വഴിവയ്ക്കുന്നതുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നായിരുന്നു മുംബൈ റൂയ കോളജിൽ ഓർഗാനിക് കെമിസ്ട്രി പ്രഫസർ കൂടിയായ മേധ സോമയ്യ ഹർജിയിൽ ആരോപിച്ചത്.

English Summary:

Shiv Sena Leader Sanjay Raut Granted Bail in Defamation Case Filed by BJP's Medha Somaiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com