ADVERTISEMENT

തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസ് പ്രതികൾക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, നാലും അഞ്ചും പ്രതികളായ മുൻ ഡിജിപി ആർ. ബി. ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവർക്കാണു ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.

കേസിലെ ഒന്നാം പ്രതിയും മുൻ എസ്പ‌ിയുമായ എസ്.വിജയൻ, മുൻ എസ്പി എസ്.കെ.ജോഷ്വാ എന്നിവർ കോടതിയിൽ ഹാജരായില്ല. ഇവരോട് കോടതിയിൽ ഹാജരാകണമെന്നു കോടതി നിർദേശം നൽകി. ചാരക്കേസിൽ നമ്പി നാരായണനെയടക്കം പ്രതിയാക്കിയതിലുള്ള ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.

ഇതനുസരിച്ച് സിബിഐ മേയ് മാസത്തിൽ തന്നെ കേസ് റജിസ്റ്റർ ചെയ്‌തു. ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്താൽ നമ്പി നാരായണനെ കുറ്റവിമുക്‌തനാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു.

English Summary:

ISRO Espionage Case: Accused Granted Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com