അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; അൻവറിനെതിരെ സിപിഎം പ്രവർത്തകർ: പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
Mail This Article
കോട്ടയം∙ വാർത്തകള്‍ നിറഞ്ഞ ദിനമായിരുന്നു ഇന്ന്. ഷിരൂരിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്, പി.വി.അനവർ–സിപിഎം പോര്, തൃശൂരിലെ എടിഎമ്മുകളിലെ കവർച്ച തുടങ്ങി നിരവധി സംഭവവികാസങ്ങൾ നിറഞ്ഞദിനം. ഇന്നുണ്ടായ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ വായിക്കാം.
ഷിരൂരിൽ കണ്ണീരോർമയായ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ ഇന്ന് സ്ഥിരീകരിച്ചിരുന്ന
തൃശൂരിലെ എടിഎമ്മുകൾ കൊള്ളയടിച്ചതായിരുന്നു ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. സേലം–ബെംഗളൂരു ദേശീയപാതയിലെ കുമാരപാളയത്ത് വച്ച് സംഘത്തെ പൊലീസ് അതിസാഹസികമായി പിടികൂടി. തൃശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തിയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ പൊലീസിനു വഴികാട്ടിയത് വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ സമാനരീതിയിൽ നടന്ന കവർച്ച. തൃശൂരിലേതുപോലെ ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു കണ്ണൂരിലും കവർച്ച നടത്തിയത്.
സിപിഎം ബന്ധം അവസാനിപ്പിച്ച പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.