ADVERTISEMENT

തിരുവനന്തപുരം∙ പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകളായെന്നു മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം നേതാക്കളുടെ താൽപര്യമനുസരിച്ചാണു പ്രവർത്തിക്കുന്നതെങ്കില്‍  ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കുകയായിരുന്നു വി.മുരളീധരൻ. മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

ബിജെപി പ്രവര്‍ത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പോലീസ് പതിവാക്കിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന ജനപ്രതിനിധികളെപ്പോലും അവഹേളിക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കിളിമാനൂരിൽ ബിഎംഎസ് ലോഗോ മാറ്റിയാൽ മാത്രമോ ഓട്ടോ ഓടിക്കാൻ അനുവദിക്കൂ എന്ന പൊലീസ് നിലപാട് ശക്തമായി ചെറുക്കും. കടമകൾ മറന്നുപോയാൽ ബിജെപി–ബിഎംഎസ് പ്രവര്‍ത്തകര്‍ അത് പൊലീസിനെ ഓര്‍മിപ്പിക്കുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

English Summary:

CPM Influence on Kerala Police Alarming, Says V. Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com