ADVERTISEMENT

കോട്ടയം∙ ഷിരൂരിൽ മരിച്ച അർജുന്റെ സംസ്കാരം സിപിഎം പ്രവർത്തകൻ പുഷ്പന്റെ മരണം നെഹ്റു ട്രോഫി വള്ളം കളിയിൽ കാരിച്ചാൽ ട്രോഫി സ്വന്തമാക്കിയതുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. 

ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്‍കരിച്ചു.  ചിതയിലേക്ക് എടുത്തപ്പോൾ അർജുന്റെ കുഞ്ഞുമകൻ അയാന്റെ കരച്ചിൽ‌ കണ്ടുനിന്നവരുടെ ഉള്ളുലച്ചു. പൊതുദർശനം പൂർത്തിയാക്കി അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി. 11.45ന് അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 

പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കൈക്കരുത്തിലേറി കാരിച്ചാൽ ചുണ്ടൻ എഴുപതാമത് നെഹ്റു ട്രോഫി കിരീടം ചൂടി. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻ‌ഡുകൾക്കു പിൻതള്ളിയാണ് വിജയം. തുടർച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞു കയറിയത്.

English Summary:

Todays news wrap 2024 September 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com