ADVERTISEMENT

പാലക്കാട്∙ പി.വി.അൻവർ എംഎൽഎ പങ്കെടുത്ത യോഗത്തിന് പിന്നാലെ സംഘർഷം. പാലക്കാട് അലനല്ലൂരിലാണ് സംഭവം. വ്യാപാരി വ്യവസായി ഏകേ‍ാപനസമിതി അലനെല്ലൂർ യൂണിറ്റിന്റെ സമ്മാനപദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു അൻവർ. പരിപാടി കഴിഞ്ഞ് അൻവർ മടങ്ങുന്നതിനിടെ  രാഷ്ട്രീയ ചേ‍ാദ്യമുന്നയിച്ച ചാനൽപ്രവർത്തകനെതിരെ കയ്യേറ്റശ്രമമുണ്ടാകുകയായിരുന്നു.

അത്തരം ചേ‍ാദ്യമെ‍ാന്നും ഇവിടെ വേണ്ടന്നു പറഞ്ഞാണ് പരിപാടിക്കെത്തിയ ഒരാൾ ചാനൽ റിപ്പേ‍ാർട്ടറെ തള്ളിയത്. പ്രശ്നത്തിൽ മറ്റുള്ളവർ ഇടപെട്ടതേ‍ാടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. പെ‍ാലീസും ഏകേ‍ാപന സമിതിക്കാരും ഇടപെട്ട് വിഷയം പരിഹരിച്ചു. അൻവർ സ്ഥലത്തുനിന്നു മടങ്ങിയശേഷമായിരുന്നു സംഭവം. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തവരെ ഉടൻ പിടികൂടണമെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പി.വി.അൻവർ പ്രതികരിച്ചു. 

English Summary:

Clash erupts after meeting attended by MLA P.V. Anwar; Journalists attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com