‘ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു; അൻവർ ഉയർത്തിയ വിഷയങ്ങൾ പ്രാധാന്യമുള്ളത്’
Mail This Article
കോഴിക്കോട്∙ പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസ് എടുക്കുന്നു, തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്ത്രിക്ക് എതിരെ സംസാരിച്ചാൽ ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിതെല്ലാം. കേസും നടപടികളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പി.വി.അൻവർ എന്ന വ്യക്തിയല്ല, അദ്ദേഹം ഉയർത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മകളെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും, പൂരം കലക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിൽ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നോട്ടു പോകാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.