ADVERTISEMENT

നെടുമ്പാശ്ശേരി∙ ബാങ്കോക്കിൽ നിന്നും 2 കോടിയിലേറെ രൂപയുടെ കഞ്ചാവുമായി എത്തിയ യുവാവ് നെടുമ്പാശേരിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ഒമ്പത്  പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ചോക്ലേറ്റും മറ്റ് ഭക്ഷ്യവസ്തുക്കളുമെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്ധമായി യുവാവ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

പിടിച്ചെടുത്ത കഞ്ചാവിന് രാജ്യാന്തര മാർക്കറ്റിൽ വളരെയേറെ വിലയുണ്ടെന്ന് അധികൃതർ അറിയിച്ചു. 4238 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ്ജയിലിലേക്ക് റിമാൻ‍ഡ് ചെയ്തു. ആർക്കുവേണ്ടിയാണ് വിദേശത്തുനിന്നും ഇത്രയേറെ കഞ്ചാവ് ഇയാൾ എത്തിച്ചതെന്നും എവിടെയൊക്കെയാണ് ഇത് വിറ്റഴിക്കാനായി ഉദ്ദേശിച്ചിരുന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

Young man arrested with four kilogram ganja brought from Bangkok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com