തിരുപ്പതി ലഡു വിവാദം: പ്രത്യേക സംഘത്തിന്റെ അന്വേഷണം താൽക്കാലികമായി നിർത്തി
Mail This Article
×
അമരാവതി∙ തിരുപ്പതി ലഡു വിവാദത്തിൽ പ്രത്യേകസംഘം നടത്തുന്ന അന്വേഷണം താൽക്കാലികമായി നിർത്തി. കേസിൽ ഒക്ടോബർ മൂന്നിന് സുപ്രീംകോടതി വാദം കേൾക്കും. അതുവരെയാണ് അന്വേഷണം നിർത്തിയത്. ലഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെതിരെ സുപ്രീംകോടതി ഇന്നലെ രൂക്ഷവിമർശനം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.
‘‘ആരോപണത്തിൽ നിരവധി പരിശോധനകൾ നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം സത്യസന്ധമായാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് നടപടി’’– സംസ്ഥാന പൊലീസ് മേധാവി ദ്വാരക തിരുമല റാവോ പറഞ്ഞു. സെപറ്റംബർ 25 നാണ് പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പിറ്റേദിവസം അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ചു. നെയ്യ് സംഭരിക്കുന്ന മില്ലിൽ കഴിഞ്ഞയാഴ്ച എസ്ഐടി പരിശോധന നടത്തിയിരുന്നു.
English Summary:
Investigation of Tirupati Laddu controversy temporarily stopped
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.