എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍; പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് നക്ഷത്ര പദവിയില്ല
Mail This Article
തിരുവനന്തപുരം∙ വെള്ളിയാഴ്ച നിയമസഭ ആരംഭിക്കാനിരിക്കെ എഡിജിപി - ആര്‍എസഎസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാല്‍ സഭാതലം കലങ്ങിമറിയും. ഈ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കാന്‍ പ്രതിപക്ഷം കച്ചകെട്ടുമ്പോള്‍ മന്ത്രിമാര്‍ നേരിട്ട് മറുപടി പറയേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനുള്ള നീക്കങ്ങളും സജീവം. പ്രതിപക്ഷം ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ‘നക്ഷത്ര’ പദവി നല്‍കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് സമ്മതിച്ചില്ല.
നക്ഷത്ര ചിഹ്നമുള്ള ചോദ്യമാണെങ്കില്‍ സഭയില്‍ മന്ത്രിമാര്‍ നേരിട്ട് മറുപടി നല്‍കേണ്ടിവരും. വിവാദവിഷയങ്ങളില്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ഇത് പ്രതിപക്ഷത്തിന് അവസരം തുറന്നു നല്‍കും. അതേസമയം, നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യമായാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ മറുപടി എഴുതി നല്‍കിയാല്‍ മതിയാകും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, സനീഷ് കുമാര്‍ ജോസഫ്, കെ.ബാബു തുടങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ‘ആവശ്യത്തിന് പൊതുപ്രാധാന്യം’ ഇല്ല എന്നു ചൂണ്ടിക്കാട്ടി നക്ഷത്രപദവി നിരസിക്കപ്പെട്ടത്. ആര്‍എസ്എസ് - എഡിജിപി കൂടിക്കാഴ്ച സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോ എന്നും എന്തു തുടർ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് ഒരു ചോദ്യം.
പൂരം കലക്കിയതില്‍ എഡിജിപിയുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണത്തെക്കുറിച്ചും ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സഭയില്‍ കൂടതല്‍ ചര്‍ച്ചകള്‍ക്ക് ഇടനല്‍കാതിരിക്കാന്‍ ചോദ്യങ്ങള്‍ക്കു നക്ഷത്രചിഹ്നം ഒഴിവാക്കിയെന്നാണ് ആക്ഷേപം.
അതേസമയം പി.വി.അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ പരാമര്‍ശം സംബന്ധിച്ച പ്രതിപക്ഷ ചോദ്യത്തിന് നക്ഷത്ര ചിഹ്നം അനുവദിച്ചിട്ടുണ്ട്. ത്തരത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ 49 ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നമില്ലാതെ പരിഗണിച്ചിരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നാളെ സ്പീക്കര്‍ക്കു കത്തു നല്‍കും.