കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് 400 രൂപ കൂടി, പവന് 56,800
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. നാലു ദിവസങ്ങൾക്കു ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാലു ദിവസം കൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണവില സർവകാല റെക്കോർഡിൽ ആയിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ കൂടി 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,809 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 54 രൂപ കൂടി 7,745 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.