ADVERTISEMENT

തിരുവനന്തപുരം∙ ‘ദ് ഹിന്ദു’വിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ‘ദ് ഹിന്ദു’ ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് പരാതി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ‌വർഗീയ സ്വഭാവമുള്ള പരാമർശമുണ്ടെന്നും പരാതിയിൽ പറയുന്നു.

‘‘ഹിന്ദുവിലെ അഭിമുഖം വർഗീയത നിറഞ്ഞതാണ്. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാർ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ അഭിമുഖം കാരണമായി. വ്യാജ വാർത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് പരാതി. എറണാകുളത്തെ മാധ്യമ പ്രവർത്തകർക്കെതിരെ മണിക്കൂറുകൾക്കുള്ളിലാണ്‌ കേസ് എടുത്തത്. ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാൻ വൈകുന്നു’’– അബിൻ വർക്കി മാധ്യങ്ങളോട് പറഞ്ഞു.

English Summary:

Interview of CM: Youth Congress Gives Complaint to DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com