ADVERTISEMENT

നിലമ്പൂർ ∙ പി.വി.അൻവറിനെ തള്ളി കെ.ടി.ജലീൽ. അൻവറിനൊപ്പമില്ലെന്ന് ജലീൽ വ്യക്തമാക്കി. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അൻവറുമായിട്ടുള്ള സൗഹൃദം നിലനിൽക്കും. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനോട് ശക്തമായി വിയോജിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും.’’– ജലീൽ പറഞ്ഞു. 

‘‘സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർഎസ്എസ് ആണെന്ന് എതിരാളികൾക്ക് പോലും പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ആർഎസ്എസ് ബന്ധമെന്ന വാദത്തോടും യോജിപ്പില്ല. പൊലീസ് സംവിധാനമാകെ പ്രശ്നമാണെന്ന അഭിപ്രായമില്ല. എഡിജിപി എം.ആർ.അജിത്‌കുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി’’– ജലീൽ പറഞ്ഞു.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ തുടക്കത്തിൽ ഏറ്റെടുത്തിരുന്ന ജലീൽ, പാർട്ടിയെ പിണക്കാതിരിക്കാൻ അൻവറിനെ കൈവിട്ടിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 

English Summary:

KT Jaleel-press-meet-updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com