അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം
Mail This Article
×
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ചത്തെ നിർണായക യോഗങ്ങൾക്ക് മുന്നോടിയായാണ് ഇരുവരും കണ്ടത്.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ്, ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ചർച്ചയിൽ പങ്കെടുത്തു. അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി കൈമാറാനിരിക്കെയാണ് നേതാക്കൾ ചർച്ച നടത്തിയത്.
English Summary:
Pinarayi Vijayan Binoy Viswam meeting updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.