‘മദ്യനിരോധനം അവസാനിപ്പിക്കും’: ജൻ സുരാജ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ
Mail This Article
×
പട്ന∙ ഒടുവിൽ ജൻ സുരാജ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്ന് വിരമിച്ച മനോജ് ഭാരതി ആയിരിക്കും പാർട്ടി അധ്യക്ഷൻ. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
മദ്യത്തിൽനിന്നു ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ബിഹാറിൽ കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർജെഡിക്കും ബിജെപിക്കും വോട്ടുചെയ്യുകയാണ്. അതിന് ഒരവസാനം വേണം.’’ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
English Summary:
Prashant Kishore announced Jan Suraj Rashtriya Party
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.