‘അട്ടിമറിശ്രമം ഉണ്ടായി; സാമൂഹിക അന്തരീക്ഷം തകർക്കുന്നത് അംഗീകരിക്കില്ല’: പൂരം കലക്കലിൽ സമഗ്ര അന്വേഷണം
Mail This Article
തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കലിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിനു ശേഷം തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തൃശൂർ പൂരം അലങ്കോലമാക്കാനുള്ള ശ്രമം, അതുമായി ബന്ധപ്പെട്ടു റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ എന്നിവയിൽ വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. പൂരവുമായി ബന്ധപ്പെട്ട ചുമതലകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പിഴവു സംഭവിച്ചോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനു പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായോ എന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കാൻ ഡിജിപിയെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്: