ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെ  ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയി വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്. 

റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി സിപിഐയോട് ആവശ്യപ്പെട്ടെന്നും എഡിജിപിയെ മാറ്റാതെ പറ്റില്ലെന്നും ബിനോയ് വിശ്വം അറിയിച്ചു. 

അജിത്കുമാറിന് പകരം ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു ചുമതല നല്‍കിയേക്കുമെന്നാണ് സൂചന.‌

English Summary:

Chief Minister to Remove ADGP Ajith Kumar, Confirms CPI's Binoy Viswam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com