ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഭർത്താവ് ഭാര്യയെ ബലമായ ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ ഡൽഹി ഹൈക്കോടതി നേരത്തേ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇതു സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. 

നേരത്തേയുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരവും, ഭാര്യയ്ക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ (18 വയസ്സിനു മുകളിൽ) വിവാഹജീവിതത്തിലെ ബലംപ്രയോഗിച്ചുള്ള ലൈംഗികബന്ധം, പീഡനത്തിന്റെ പരിധിയിൽ വരില്ല. ഈ വ്യവസ്ഥ ഒഴിവാക്കുന്നതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

English Summary:

Marital Rape: A Legal Minefield in India's Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com