ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ‘ഫാക്ട്ശാല’ അംബാസഡർ. പ്രോഗ്രാമിന്റെ മലയാള ഭാഷാ വിഭാഗം അംബാസഡറായാണ് ജയന്ത് മാമ്മൻ മാത്യു പ്രവർത്തിക്കുക. ഓൺലൈനിലൂടെ പ്രചരിക്കുന്ന വിവരങ്ങളിൽ തെറ്റേത്, ശരിയേത് എന്നു തിരിച്ചറിഞ്ഞ് ക്രിയാത്മകമായി വിശകലനം ചെയ്ത് അറിവു സ്വന്തമാക്കാൻ ഇന്ത്യയൊട്ടാകെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും പരിശീലനം നടത്തുന്ന പദ്ധതിയാണ് ‘ഫാക്ട്‌ശാല’.

ഡേറ്റലീഡ്‌സ്, മീഡിയവൈസ് എന്നിവയ്ക്കൊപ്പം ചേർന്ന് ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റിവിന്റെ പിന്തുണയോടെയാണ് പ്രോഗ്രാമിന്റെ പ്രവർത്തനം. ഓൺലൈൻ വഴി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ വ്യക്തികൾക്കും വിവിധ വിഭാഗങ്ങൾക്കും പരിശീലനം നൽകും. ക്രിയാത്മക ചിന്തകൾ ശക്തിപ്പെടുത്തുകയെന്നതും പ്രോഗ്രാമിന്റെ ലക്ഷ്യമാണ്. മലയാളത്തിൽ അറിവ് പകരുന്ന വിഡിയോ സീരീസിനും ‘ഫാക്ട്ശാല’ തുടക്കമിടുകയാണ്.

English Summary:

Jayant Mammen Mathew joins as brand ambassador of FactShala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com