ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.

പുറപ്പെടാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്. യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

142 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തം അല്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വൈകിട്ട് 4.10 ന് വിമാനം പുറപ്പെടും. യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.

English Summary:

Air India Express Flight Evacuated in Thiruvananthapuram After Smoke Detected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com