‘കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അന്‍വറിനൊപ്പമില്ല’; മറുപടിയുമായി ഡിവൈഎഫ്ഐ
Mail This Article
കണ്ണൂർ∙ അന്‍വറിന്റെ കൂടെ കണ്ണൂരിലെ പ്രമുഖനെന്നല്ല, ഒരു സിപിഎം അനുഭാവി പോലുമില്ലെന്ന് ഡിവൈഎഫ്ഐ. അന്‍വറിന് കണ്ണൂരിനെ പറ്റി മനസിലായിട്ടില്ല. സിപിഎമ്മിനെയും മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.കെ.സനോജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടിട്ട് കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിച്ചു വച്ചിരിക്കുകയാണ്. അന്‍വറിന് സ്ഥലം മാറിപ്പോയി. കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അന്‍വറിനൊപ്പമില്ലെന്നും സനോജ് പറഞ്ഞു.
കണ്ണൂരിലെ പ്രഗത്ഭനായ സിപിഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രംഗത്തുണ്ടെന്നായിരുന്നു അൻവറിന്റെ പരാമർശം. സിപിഎമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
നിയമസഭയിൽ പ്രതിപക്ഷ പാർട്ടികളോട് ഒപ്പമിരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച അൻവർ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിൽ സ്വതന്ത്രനായി നിൽക്കാനാണ് താൽപര്യമെന്നും പറഞ്ഞിരുന്നു.