ADVERTISEMENT

കാളിന്ദികുഞ്ച് ∙ സൗത്ത് ഡൽഹി കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് പൊലീസ്. കേസിൽ 16 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിന്റെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലായ കൗമാരക്കാരൻ പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റൻഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തറെ (55) ചികിത്സയ്ക്ക് എന്നു പറഞ്ഞെത്തിയ 2 കൗമാരക്കാർ വെടിവച്ചു കൊലപ്പെടുത്തിയത്. കാലിലെ മുറിവ് വച്ചുകെട്ടാനെന്നു പറഞ്ഞാണ് ഇവർ ആശുപത്രിയിലെത്തിയത്. അറ്റൻഡർ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്കു പോയ ഇവർ ജാവേദിന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു.

സംഭവത്തിനു തൊട്ടുപിന്നാലെ ഇവരിലൊരാൾ ‘2024ൽ കൊലപാതകം ചെയ്തു (കർ ദിയ 2024 മേം മർഡർ)’ എന്ന അടിക്കുറിപ്പുമായി തോക്കും പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂട്ടുപ്രതിക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നഴ്സും ഡോക്ടറും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് ഭർത്താവ് ഡോക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.

ഇവരുടെ മകളുമായി പ്രതികളിലൊരാൾ പ്രണയത്തിലായിരുന്നു. ജാവേദിനെ കൊലപ്പെടുത്തിയാൽ മകളെ വിവാഹം ചെയ്തു നൽകാമെന്ന് നഴ്സിന്റെ ഭർത്താവ് ഇയാൾക്ക് ഉറപ്പുനൽകിയിരുന്നു. നഴ്സിന്റെ ഭർത്താവ് നൽകിയ എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പണം പിൻവലിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English Summary:

Doctor Shot Dead in Delhi Clinic, Teenager Posts Chilling Confession on Instagram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com