മമത സർക്കാർ വാഗ്ദാനം പാലിച്ചില്ല; നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ
Mail This Article
×
കൊൽക്കത്ത ∙ ബംഗാളിൽ ആർ.ജി.കർ ആശുപത്രിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടർക്ക് നീതി തേടിയും ഡോക്ടർമാരുടെ സുരക്ഷയ്ക്ക് നടപടി ആവശ്യപ്പെട്ടും സമരത്തിലായിരുന്ന ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം ആരംഭിച്ചു.
സംസ്ഥാന സർക്കാർ വാഗ്ദാനങ്ങൾ 24 മണിക്കൂറിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി, ധർമസ്ഥലയിലെ ഡൊറീന ക്രോസിങ്ങിൽ വെള്ളിയാഴ്ച അവർ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു.
അതേ വേദിയിലാണ് 6 ജൂനിയർ ഡോക്ടർമാർ നിരാഹാര സമരവും ആരംഭിച്ചത്. ഭക്ഷണം കഴിക്കാതെ ജോലിക്ക് ഹാജരാകുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
English Summary:
Bengal Junior Doctors Launch Indefinite Hunger Strike Over Safety Concerns
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.