ADVERTISEMENT

∙ ഇടതുപക്ഷത്തുനിന്ന് തെറ്റിപ്പിരിഞ്ഞ പി.വി.അൻവർ എംഎൽഎ തന്റെ പുതിയ സാമൂഹിക കൂട്ടായ്മയായ ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നടക്കം വൻ നയങ്ങളാണ് ഡിഎംകെ പ്രഖ്യാപിച്ചത്.

സ്വർണക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി.ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ വിമർശനമുയർത്തിയതും അതിന് മറുപടിയുമായി കെ.ടി.ജലീൽ രംഗത്തെത്തിയതുമാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. കരിപ്പൂരിൽ സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99 ശതമാനവും മുസ്‌ലിം സമുദായത്തിൽപ്പെടുന്നവരാണ് എന്നാണ് കെ.ടി.ജലീൽ സമൂഹമാധ്യമത്തിൽ പറഞ്ഞത്. മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്‌ലിം ലീഗ് വിമർശിച്ചു. 

എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ ക്ലിഫ് ഹൗസിൽ നിർണായക യോഗം ചേർന്നു. 

ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ മറുപടി നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ഇസ്മയിൽ ഖാനിയുടെ പൊതുരംഗത്തുനിന്നുള്ള ‘അപ്രത്യക്ഷമാകലിനെ’ കുറിച്ച് ചർച്ചകളുയർന്നു. 

വയലാർ അവാർ‍ഡിന് സാഹിത്യകാരൻ അശോകൻ ചരുവിൽ അർഹനായി. ഒരു ലക്ഷം രൂപയുടെതാണ് പുരസ്കാരം.

English Summary:

Today's News Recap 06-10-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com