ADVERTISEMENT

സ്റ്റോക്കോം∙ 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.

പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണു പുരസ്കാരം. പ്രോട്ടീൻ നിർമാണത്തിൽ പങ്കെടുക്കുന്ന വലിയ ആർഎൻഎ തന്മാത്രകൾ കൂടാതെ ശരീരകോശങ്ങളിൽ കാണുന്ന ചെറു ആർഎൻഎകളിൽ ഒരു വിഭാഗമാണ് മൈക്രോ ആർഎൻഎ. കോവിഡ് വൈറസിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്മൻ എന്നിവർക്കായിരുന്നു പുരസ്കാരം.

ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ. 8.3 കോടി രൂപയോളം ആണ് പുരസ്കാരത്തിനൊപ്പം ലഭിക്കുക.

English Summary:

Nobel Prize in Medicine 2024: Victor Ambros, Gary Ruvkun win for microRNA discovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com