ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ കോലാപൂരിൽ നടത്തിയ സന്ദർശനത്തിനിടെ ദലിത് കുടുംബത്തോടൊപ്പം സമയം ചിലവിട്ട് രാഹുൽ ഗാന്ധി. അജയ് തുകാറാം സനദെ-അഞ്ജന ദമ്പതികളുടെ വീട്ടിലാണ് രാഹുലെത്തിയത്. വീട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ദമ്പതികൾ ഭക്ഷണം നൽകുകയും രാഹുൽ ഗാന്ധി അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയുമായിരുന്നു. ഭക്ഷണ രീതിയെ കുറിച്ച് ചോദിച്ചറിഞ്ഞ രാഹുൽ അവരുടെ പ്രത്യേക വിഭവമായ ഹർഭർയാചി ഭാജി ഉണ്ടാക്കുന്നതിലും സഹായിച്ചു. ഇതിന്റെ വിഡിയോ രാഹുൽ‌ തന്നെയാണ് എക്സിൽ പങ്കുവച്ചത്. 

പാചകത്തിനിടെ ദലിത് വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. തങ്ങൾ നേരിട്ട ജാതി അധിക്ഷേപങ്ങളെ കുറിച്ചും വിവേചനത്തെ കുറിച്ചും ദമ്പതികൾ രാഹുലിനോട് സംസാരിച്ചു. ‘‘ദലിത് അടുക്കളയം കുറിച്ച് ഇന്നും വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ. ശാഹു പടോലെ പറഞ്ഞതുപോലെ ദലിതർ എന്ത് കഴിക്കുന്നുവെന്ന് ആർക്കും അറിയില്ല. അവർ എന്ത് കഴിക്കുന്നുവെന്നും, എങ്ങനെ പാചകം ചെയ്യുന്നുവെന്നും അവരുടെ പാചകരീതി എങ്ങനെയാണെന്നും അതിന്റെ രാഷ്ട്രീയ സാമൂഹിക വശമെന്താണെന്നും അറിയാനുള്ള ആഗ്രഹത്താൽ ഒരു ഉച്ച സമയം അജ‍യ് തുകാറാം സനദെ - അഞ്ജന തുകാറാം സനദെ ദമ്പതികളോടൊപ്പം ചെലവഴിച്ചു’’ – രാഹുൽ എക്സിൽ കുറിച്ചു.

English Summary:

Rahul gandhi prepare food and eat with dalit family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com