ADVERTISEMENT

കോഴിക്കോട്∙ റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്തുവച്ചാണ് അപകടം.

കേൾവിക്കു ബുദ്ധിമുട്ടുള്ള ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാനു സാധിക്കാതിരുന്നതാണ് അപകട കാരണമെന്നു കരുതുന്നു.

English Summary:

14-Year-Old Student Hit and Killed by Train at Kozhikode Railway Crossing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com