ADVERTISEMENT

കൊച്ചി∙ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ, സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം വി.പി. ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കും. പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ച പ്രവർത്തകർക്കെതിരെയും ൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് നടപടിയെടുത്തു.

പൂണിത്തുറയിലെ തമ്മിലടിയുടെ പേരിൽ ആറു പേരെയാണ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുക. ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവർ‌ അടക്കമുള്ളവർക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച ശുപാർശ  ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

കടുത്ത വിഭാഗീയത നിലനിൽക്കുന്ന പൂണിത്തുറ ലോക്കൽ കമ്മറ്റിയിലെ പ്രശ്നങ്ങൾക്കു പരിഹാരമായി ഈ മാസം 11ന് പേട്ടയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. സംസ്ഥാനസമിതി നേതാക്കളടക്കം പങ്കെടുക്കും. കടുത്ത നടപടിക്കു പിന്നാലെ, വിശദീകരിച്ച് നാണക്കേട് മറയ്ക്കാനാണ് പാർട്ടി നീക്കം.

അടിപിടിയുടെ പേരിൽ ആറു  പ്രവർത്തകർ റിമാൻഡിലാണ്.  പറവൂരിൽ ബ്രാഞ്ച് അംഗം ആത്മഹത്യചെയ്ത കേസിൽ ലോക്കൽ സെക്രട്ടറിയാണ് പ്രതിക്കൂട്ടിൽ. വിഭാഗീയതയുടെ പേരിൽ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്.

English Summary:

CPM Expels Member Over Disaster Relief Fund Mismanagement in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com