ADVERTISEMENT

കൊല്‍‌ക്കത്ത ∙ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട രാജി. അമ്പതോളം വരുന്ന മുതിർന്ന ഡോക്ടർമാരും ഫാക്കല്‍റ്റി മെമ്പർമാരുമാണ് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവച്ചത്.

ബലാത്സംഗ കൊലയിൽ അന്വേഷണം മന്ദഗതിയിലാണെന്നും സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും രാജിക്കത്തില്‍ ഡോക്ടർമാർ പറയുന്നു. സമരം ചെയ്യുന്ന ഡോക്ടർമാരുമായി സമവായത്തിലെത്താൻ ആർജി കർ ആശുപത്രി അധികൃതർ തയാറാകണമെന്നും മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

നിരാഹാരം നടത്തുന്ന ഡോക്ടർമാരുടെ ആരോഗ്യസ്ഥിതി മോശമാവുകയാണ്. സർക്കാർ മുന്നോട്ടുവന്ന് ഒരു പരിഹാരം കാണാൻ തയാറാകണമെന്നും ഡോക്ടർമാർ ആശുപത്രി അധികൃതർക്കെഴുതിയ കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നത്. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ്‌ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

English Summary:

Mass resignation of doctors at RG Kar hospital where female doctor raped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com