ADVERTISEMENT

കുമ്പളം ∙ ബൈപാസിൽ ടോൾ പ്ലാസയ്ക്കു സമീപം പാതയോരത്ത് നിർത്തിയിട്ട ലോറിക്കു പിന്നിൽ കാർ ഇടിച്ച് മല്ലപ്പള്ളി വെസ്റ്റ് തെക്കേമുറിയിൽ രശ്മി പ്രമോദ് (38) മരിച്ചു. പരുക്കേറ്റ ഭർത്താവ് ടി.കെ പ്രമോദ് (41) മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്കു പോകുമ്പോൾ ഇന്നലെ രാവിലെ ആറേമുക്കാലോടെ ആയിരുന്നു അപകടം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രമോദാണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കാറിന്റെ ഇടതു വശമാണ് ലോറിയിൽ ഇടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. കരുനാഗപ്പള്ളി ഫിഡസ് അക്കാദമി എംഡിയാണ് രശ്മി. കരുനാഗപ്പള്ളി കണ്ണാടിയിൽ ഉമ്മൻ തോമസിന്റെയും ലിസിയുടെയും മകളാണ്. സഹോദരി ലെസ്‌ലി. സംസ്കാരം പിന്നീട്.

2023 ഫെബ്രുവരി 3ന് ഇതേ രീതിയിൽ നടന്ന അപകടത്തിൽ മുരിങ്ങൂർ സ്വദേശിയായ പ്രവാസി മലയാളി (59) മരിച്ചിരുന്നു.

English Summary:

Woman died in an accident on Aroor-Kumbalam Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com