ADVERTISEMENT

പയ്യന്നൂർ (കണ്ണൂർ) ∙ കുഞ്ഞിമംഗലം പുതിയ പുഴക്കരയിൽ നാടോടി കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ച രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെ മാതാപിതാക്കൾ ഉണർന്നപ്പോൾ കാണാനില്ലെന്നാണ് പരാതി. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച പുലർച്ചെ 4ന് കുട്ടി ഒരു സ്കൂട്ടറിന് പിന്നിൽ നടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കുട്ടി നടന്നു പോകുന്നതിന് തൊട്ടുമുൻപ് സ്കൂട്ടർ തള്ളി മുന്നോട്ട് പോയത് കർണാടക സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ യുവാവാണെന്നാണ് പൊലീസിന്റെ സംശയം. വർഷങ്ങളായി പുതിയ പുഴയിലും സമീപ പുഴകളിലും വട്ടത്തോണിയിൽ മീൻ പിടിച്ച് ജീവിക്കുന്ന നാടോടി സംഘമാണ് ഇത്. ഇന്നു പുലർച്ചെ മുതൽ വട്ടത്തോണിയിൽ മീൻ പിടിക്കുന്ന യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

English Summary:

Complaint that girl kidnapped in Payyannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com