ADVERTISEMENT

കോഴിക്കോട്∙ കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് അരിയിൽ ഷുക്കൂറിന്റെ ഗതി വരും എന്നായിരുന്നു മുദ്രാവാക്യം. യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി അഞ്ചു സീറ്റുകൾ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. എസ്എഫ്ഐക്ക് സ്വാധീനമുള്ള കോളജിൽ ചരിത്രത്തിൽ ആദ്യമായാണ് യുയുസി അടക്കമുള്ള അഞ്ച് സീറ്റുകളിൽ യുഡിഎസ്എഫ് വിജയിച്ചത്.

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ പിഎ വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് യുഡിഎസ്എഫ് ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം സിബിഐ സ്പെഷൽ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സിപിഎം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. 

English Summary:

DYFI's slogan after election in Koyilandi Muchukunnu College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com