ADVERTISEMENT

കാസർകോട് ∙ കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യയിൽ എസ്ഐ അനൂപിന് സസ്പെൻഷൻ. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് അനൂപ്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി. 

അബ്ദുൽ സത്താറിന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ എസ്ഐ ആയിരുന്ന അനൂപ് പിടിച്ചുവയ്ക്കുകയായിരുന്നു. നാലു ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍ (60) ജീവനൊടുക്കിയത്. വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ്ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആരോപണം.

English Summary:

Kasaragod auto driver's suicide: SI Anoop suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com