തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ
Mail This Article
×
കൊച്ചി∙ തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീനയെയാണ് (31) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനയ്ക്കെതിരെ കളമശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്.
English Summary:
Woman Arrested in Kochi for Postal Department Job Scam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.