പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
Mail This Article
×
പാലക്കാട് ∙ അലനല്ലൂർ ടൗണിൽ വെള്ളിയാഴ്ച പുലർച്ചെ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർ യാത്രക്കാരൻ പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചെമ്മൻ കുഴി ശ്രീനാഥ് (24)നു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 12.30ന് അലനലൂർ ആശുപത്രിപ്പടിക്കു സമീപമാണ് അപകടം. പാലക്കാഴിയിൽ നിന്ന് അലനല്ലൂർ ഭാഗത്തേക്ക് വരുന്ന കാറും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമേഷിനെ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച സുമേഷ് ഫോട്ടോഗ്രഫറാണ്.
English Summary:
Young man killed in Palakkad lorry-car collision
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.