പാലക്കാട് കിണറ്റിൽ കാട്ടുപന്നിക്കൂട്ടം; കഴുത്തിൽ വടമിട്ട് കുരുക്കി വെടിവച്ച് കൊന്നു
Mail This Article
×
പാലക്കാട് ∙ എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവച്ചു കൊന്നു. കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. 5 പന്നികളുണ്ടായിരുന്നു. ഇവയെ വെടിവച്ച് കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ അപകട സാധ്യതയുള്ളതിനാലാണ് വെടിവച്ചു കൊന്നത്.
പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവച്ചത്. ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപന്നികൾ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് അധികൃതർ എത്താൻ വൈകിയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പ്രദേശത്ത് കാട്ടു പന്നികളുടെ ആക്രമണം പതിവാണ്.
English Summary:
Five Wild Boars Trapped in Palakkad Well Shot Dead by Forest Officials
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.