തൃപ്പൂണിത്തുറയിൽ വൻ ലഹരിമരുന്ന് വേട്ട; ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
Mail This Article
×
കൊച്ചി∙ തൃപ്പൂണിത്തുറയിൽ വൻ ലഹരിമരുന്ന് വേട്ട. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളെ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡിഎഎൻഎസ്എഎഫ്) പിടികൂടി. ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 25,1490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്നും പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ എസിപി അബ്ദുൽസലാം കെ.എ.യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
English Summary:
Assam Couple Caught with Drugs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.