ADVERTISEMENT

ആഗ്ര∙ ഉത്തർപ്രദേശിൽ മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശ പ്രകാരം കാമുകൻ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ് സിങിനെയും (38) ജസ്രത്പൂർ പൊലീസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 17 വയസുകാരിയായ മകളുടെ പെരുമാറ്റത്തിൽ അല്ലാപുർ സ്വദേശിനിയായ അൽക്കയ്ക്ക് (35) സംശയം തോന്നിയിരുന്നു. മകൾ പ്രദേശത്തെ ഒരാളോടൊപ്പം ഒളിച്ചോടി പോയത് വൈരാഗ്യം വർധിക്കുന്നതിന് കാരണമായി. മകളെ പിന്നീട് തിരികെയെത്തിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകളെ അൽക്ക നിർബന്ധിച്ചെങ്കിലും മകൾ വഴങ്ങിയില്ല. തുടർന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെങ്കിലും മകൾ ബന്ധം തുടർന്നു. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്താൻ അൽക്ക തീരുമാനിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 27ന് വാടകക്കൊലയാളിയായ സുഭാഷ് സിങിനെ, അൽക്ക സമീപിച്ചു. 50,000 രൂപയും അൽക്ക ഇയാൾക്ക് നൽകി. എന്നാൽ ക്വട്ടേഷൻ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകൻ.

പണം ലഭിച്ചതിന്റെ പിന്നാലെ സുഭാഷ് സിങ് തന്റെ കാമുകിയോട് കാര്യം പറഞ്ഞു. ഇതോടെ തനിക്ക് പകരം അമ്മയെ വകവരുത്തിയാൽ താൻ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. ഇതിനായി ഇരുവരും ചേർന്ന് പദ്ധതിയിടുകയും ചെയ്തു. ഒക്‌ടോബർ 6 ന് ജസ്രത്പുരിലെ വയലിൽ നിന്ന് അൽക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൃതദേഹം അൽക്കയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് വൈകാതെ സുഭാഷ് സിങിനെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച ചുരുൾ അഴിയുന്നത്. വൈകാതെ മകളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

English Summary:

Mother plans to murder daughter hitman turns out to be teens lover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com