ADVERTISEMENT

കണ്ണൂർ∙ കൊട്ടിയൂർ ടൗണിന് സമീപം മലയോര ഹൈവേയിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ പത്തിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

മാനന്തവാടിയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറക്കവും വളവും ഉള്ള ഭാഗത്തായിരുന്നു അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ ബസ് റോഡിന് വശത്തെ മൺതിട്ടയിലും ടൂറിസ്റ്റ് ബസ് വീട്ടു മതിലിലും ഇടിച്ചു നിന്നു. സ്വകാര്യ ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്.

English Summary:

Bus accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com