ADVERTISEMENT

പ്രശസ്ത പരിസ്ഥിതി–സാമൂഹിക പ്രവർത്തക മേധാ പട്കർ വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിച്ചതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. കിട്ടാക്കടമായി കോർപ്പറേറ്റുകളുടെ നൂറുകണക്കിനു കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകൾ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ തയാറാകണമെന്നു മേധാ പട്കർ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി–ഗവർണർ പോര് തുടരവേ, മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുങ്ങുന്നതായും റിപ്പോർട്ട് പുറത്തുവന്നു. ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് ഗവർണറുടെ ആവശ്യം. അതിനിടെ ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്തമാക്കി.

അതേസമയം ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലഹരിക്കേസിൽ സിനിമാ താരങ്ങൾക്കു പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗൽ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും നടൻ സാബു മോൻ.

English Summary:

Todays news recap 12 october 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com