ADVERTISEMENT

കണ്ണൂർ∙ വൈദ്യുത ലൈൻ ദേഹത്ത് പൊട്ടിവീണ് സ്ത്രീ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി (56) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന തങ്കമണിയുടെ ദേഹത്തേക്ക് ലൈൻ പൊട്ടിവീഴുകയായിരുന്നു.

കഴുത്തിനാണ് ഷോക്കേറ്റത്. നാട്ടുകാർ മയ്യിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. അവിവാഹിതയാണ്. സഹോദരി: രുദ്രാണി.

English Summary:

Woman electrocuted in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com