ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ വീണു; കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Mail This Article
×
തൃശൂർ∙ കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന നിഖിൽ ആന്റണി (24) ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംക്‌ഷന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
നിർമാണം നടക്കുന്നത് അറിയാതെ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. റോഡ് നിർമാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ്: ജോർജ് കുരിശിങ്കൽ, അമ്മ:ഡാലി, സഹോദരി:നീന ജോർജ്
English Summary:
Kodungallur Bike Rider Dies After Falling into Unmarked Highway Construction Pit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.