ADVERTISEMENT

കണ്ണൂർ∙ പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്, തിരുവല്ലറൈ സ്വദേശി പനീർശെൽവത്തെയാണു (37) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിനു മുൻവശത്തെ റോഡരികിൽ ‍മരിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. എസ്ഐ സി.സനീദ് കുമാറും സംഘവും സ്ഥലത്തെത്തി. മൃതദേഹത്തിൽനിന്നു ലഭിച്ച ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

English Summary:

Man found dead Payyannur railway station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com